കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങുമ്പോഴും മാറാതെ എസ്‌എഫ്‌ഐ. എറണാകുളം വൈപ്പിന്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ എഐഎസ്‌എഫ് പ്രവര്‍ത്തകരെ മര്‍ദിച്ചു. തിരഞ്ഞെടുപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് എസ്‌എഫ്‌ഐ ആക്രമണം നടത്തിയതെന്ന് എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
എഐഎസ്‌എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രീദി, പ്രസിഡന്റ് വിഷ്ണു ടിഎസ് എന്നിവരെ ക്ലാസില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചുവെന്ന് എഐഎസ്‌എഫ് ആരോപിച്ചു. കോളജ് ചെയര്‍മാന്റെയും ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് എഐഎസ്‌എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം നിമിഷ രാജു ഒരു മാധ്യമത്തോട് പ്രതികരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച കോളജില്‍, കഴിഞ്ഞവര്‍ഷം എഐഎസ്‌എഫ് യൂണിറ്റ് രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ നിരന്തരം എസ്‌എഫ്‌ഐ-എഐഎസ്‌എഫ് സംഘര്‍ഷം നടക്കുന്ന ക്യാമ്പസാണിത്. തങ്ങള്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതാണ് എസ്‌എഫ്‌ഐയെ പ്രകോപിപ്പിച്ചതെന്ന് എഐഎസ്‌എഫ് ആരോപിക്കുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…