Sunday, January 4, 2026

തൃശ്ശൂരിൽ വീണ്ടും ഭൂമിയ്ക്കടിയിൽ നിന്ന് വെള്ളം തിളയ്ക്കുന്ന ശബ്ദവും മുഴക്കവും; പരിഭ്രാന്തിയിലായി ജനം

തൃശൂർ: നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി വീണ്ടും ഭൂമിയ്ക്കടിയിൽ നിന്ന് ശബ്ദം. വെള്ളം തിളയ്ക്കുന്ന പോലെ ശബ്ദവും മുഴക്കവും കേൾക്കുന്നുവെന്നാണ് പ്രദേശ വാസികൾ പറയുന്നത്. തൃശൂർ തിപ്പിലശേരിയിലാണ് ഇത്തരത്തിൽ അനുഭവം. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പഞ്ചായത്ത് ജനപ്രതിനിധികൾ ജിയോളജി വകുപ്പിനെ വിവരമറിയിച്ചു. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കഴിഞ്ഞയാഴ്ച്ച തൃശ്ശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു. വരന്തരപ്പിള്ളി ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശ്ശൂരിൽ മുഴക്കം ഉണ്ടാകുന്നത്. 2 സെക്കന്റ് നീണ്ടുനിന്നു. കഴിഞ്ഞ ദിവസം കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലും ഇത്തരത്തിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കം കേട്ടിരുന്നു.

Related Articles

Latest Articles