Agnipath-army-recruitment-in-kollam
കോഴിക്കോട്: കരസേനയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് റിക്രൂട്ട്മെൻറ് റാലി ഒക്ടോബർ ഒന്ന് മുതൽ 20 വരെ കോഴിക്കോട്ട് നടക്കും. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നുള്ളവർക്ക് പങ്കെടുക്കാം. കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഫിസിക്കൽ എജുക്കേഷൻ കോളജിലാണ് റാലി നടക്കുക. അഗ്നിവീർ ജനറൽ ഡ്യൂട്ടി (പത്താം ക്ലാസ് യോഗ്യത), അഗ്നിവീർ ടെക്നിക്കൽ (പ്ലസ്ടു യോഗ്യത), പത്താം തരം പാസായവർക്കുള്ള അഗ്നിവീർ ട്രേഡ്സ്മാൻ, എട്ടാം ക്ലാസ് പാസായവർക്കുള്ള അഗ്നിവീർ ട്രേഡ്സ്മാൻ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ/ടെക്നിക്കൽ (പ്ലസ്ടു യോഗ്യത) എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശന യോഗ്യത.
പതിനേഴര മുതൽ 21 വരെയാണ് പ്രായപരിധി. 2022-23 വർഷം ഒറ്റത്തവണത്തേക്ക് ഉയർന്ന പ്രായപരിധി 23 ആക്കിയിട്ടുണ്ട്. നാലു വർഷമാണ് സേവന കാലാവധി. ഇതിന് ശേഷം 25 ശതമാനം പേർക്ക് സേനയിൽ സ്ഥിര നിയമനത്തിന് അവസരമുണ്ട്. ആകർഷകമായ വേതനം, അലവൻസ്, നഷ്ടപരിഹാര വ്യവസ്ഥകൾ.വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും വെബ്സൈറ്റ് കാണുക. വെബ്സൈറ്റ് വിലാസം: https://joinindianarmy.nic.in ഓൺലൈൻ രജിസ്ട്രേഷൻ ആഗസ്ത് ഒന്ന് മുതൽ 23 വരെ. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്തവരുടെ അഡ്മിറ്റ് കാർഡ് ഇ-മെയിലിൽ സെപ്റ്റംബർ അഞ്ച് മുതൽ 10 വരെ അയക്കും. കോഴിക്കോട് വെസ്റ്റ് ഹിൽ ബാരക്സ് ആർമി റിക്രൂട്ട്മെൻറ് ഓഫീസിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നതെന്ന് ആർമി റിക്രൂട്ട്മെൻറ് ഡയറക്ടർ അറിയിച്ചു.
ഫോൺ: 0495 2383953.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…