agnipath-strike
ബീഹാർ: അഗ്നിപഥിനെതിരായ അക്രമികൾ അഴിച്ച് വിട്ട പ്രതിഷേധ പ്രകടനത്തിനിടെ റെയിൽവേ യാത്രികന് ദാരുണാന്ത്യം. പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്. ഇദ്ദേഹം ട്രയിനിലെ പുക ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീഹാറിലെ ലഖിസരായിലായിരുന്നു സംഭവം. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന പ്രതിഷേധ പ്രഹസനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.
സംഭവത്തിൽ ഇതുവരെ 507 പേരാണ് ബീഹാറിൽ മാത്രം അറസ്റ്റിലായിട്ടുള്ളത്.
അതേസമയം, അഗ്നിപഥിനെതിരെ ബീഹാറിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദും ഇന്ന് നടക്കും. അക്രമ പ്രതിഷേധം കണക്കിലെടുത്ത് പാട്‌ന ഉൾപ്പെടെ ബീഹാറിലെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു . കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി. ഇതോടൊപ്പം ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവും ലഭിക്കും.
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…