Wednesday, May 15, 2024
spot_img

അഗ്നിപഥിനെതിരായി നടത്തിയ പ്രതിഷേധം; അക്രമികൾ തീയിട്ട ട്രെയിനിൽ ഉണ്ടായിരുന്ന യാത്രികന് ദാരുണാന്ത്യം

ബീഹാർ: അഗ്നിപഥിനെതിരായ അക്രമികൾ അഴിച്ച് വിട്ട പ്രതിഷേധ പ്രകടനത്തിനിടെ റെയിൽവേ യാത്രികന് ദാരുണാന്ത്യം. പ്രതിഷേധക്കാർ തീയിട്ട ട്രെയിനിൽ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്. ഇദ്ദേഹം ട്രയിനിലെ പുക ശ്വസിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബീഹാറിലെ ലഖിസരായിലായിരുന്നു സംഭവം. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന പ്രതിഷേധ പ്രഹസനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി.

സംഭവത്തിൽ ഇതുവരെ 507 പേരാണ് ബീഹാറിൽ മാത്രം അറസ്റ്റിലായിട്ടുള്ളത്.
അതേസമയം, അഗ്നിപഥിനെതിരെ ബീഹാറിൽ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദും ഇന്ന് നടക്കും. അക്രമ പ്രതിഷേധം കണക്കിലെടുത്ത് പാട്‌ന ഉൾപ്പെടെ ബീഹാറിലെ വിവിധ റെയിൽവേ സ്റ്റേഷനുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു . കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിനെ തുടർന്ന് ആണ് കേന്ദ്രത്തിന്റെ പ്രഖ്യാപനം. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി. ഇതോടൊപ്പം ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവും ലഭിക്കും.

Related Articles

Latest Articles