Friday, December 19, 2025

കൃഷി ഇനി ഹൈടെക്; തിരുവനന്തപുരത്ത് അത്യാധുനിക കൊയ്ത്ത്‌മെതി യന്ത്രമെത്തി

തിരുവനന്തപുരം: കര്‍ഷകരുടെ ജോലിഭാരം കുറയ്ക്കാന്‍ കൊല്ലയിലില്‍ അത്യാധുനിക കൊയ്ത്ത് മെതിയന്ത്രം എത്തി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് യന്ത്രം ലഭ്യമാക്കിയത്.

ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ നെല്‍ കൃഷി ചെയ്യുന്നത് കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ കളത്തറക്കല്‍ പാടശേഖരത്തിലാണ്. 12 ഏക്കറോളം വരുന്ന പാടശേഖരത്തിലെ കൃഷി ഇനി യന്ത്രസഹായത്തോടെ ഹൈടെക് ആകും. ജനകീയ ആസൂത്രണത്തിന്റെ ഭാഗമായി കേദാരം ഗ്രാമം (നെല്‍ ഗ്രാമം) പദ്ധതിയുമായി ബന്ധപ്പെട്ട് കൊല്ലയില്‍ കാര്‍ഷിക കര്‍മ്മ സേനയ്ക്കാണ് കൊയ്ത്തു യന്ത്രം അനുവദിച്ചത്.

27 ലക്ഷം രൂപയാണ് ആകെ ചെലവ്. ഇതില്‍ പത്ത് ശതമാനം സബ്‌സിഡിയാണ്. അതേസമയം, കൊയ്ത്ത് യന്ത്രത്തിന്റെയും കൊയ്ത്തുത്സവത്തിന്റെയും ഉദ്ഘാടനം സി. കെ ഹരീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാല്‍കൃഷ്ണനും സംസാരിച്ചു.

Related Articles

Latest Articles