amitshah ito come in trivandrum
ദില്ലി: രാജ്യത്ത് വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, മന്ത്രാലയങ്ങൾ, എന്നിവിടങ്ങളിൽ ആശയവിനിമയം ഹിന്ദിയിലാക്കണമെന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അധ്യക്ഷനായ ഔദ്യോഗികഭാഷാ പാർലമെന്ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി.
കേന്ദ്ര സർക്കാരിനു കീഴിൽ ജോലി ചെയ്യാനും കേന്ദ്ര സർവകലാശാലകളിലും എയിംസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കാനും സർക്കാർ ജോലിക്കുള്ള പരീക്ഷകളിലും ഹിന്ദി നിർബന്ധമാക്കണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.ജോലിയില്‍ പ്രവേശിച്ചാല്‍ ഹിന്ദിയില്‍ പ്രാവീണ്യം ഉള്ളവര്‍ക്ക് പ്രത്യേക അലവന്‍സ് നല്‍കാനും റിപ്പോര്‍ട്ടില്‍ ശുപാർശയുണ്ട്.
കേന്ദ്ര മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്, ഹിന്ദി ഭാഷയറിയാത്തവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും മറുപടി തൃപ്തികരമല്ലെങ്കില്‍ അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അക്കാര്യം സൂചിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്, മാധ്യമങ്ങളില്‍ വരുന്ന സര്‍ക്കാര്‍ പരസ്യങ്ങൾ 50 ശതമാനവും ഹിന്ദിയില്‍ ആവണം. മുന്‍പേജില്‍ വരുന്ന പരസ്യങ്ങള്‍ ഹിന്ദിയിലായിരിക്കണം. ഇംഗ്ലീഷിലുള്ള പരസ്യങ്ങള്‍ ഉൾപേജുകളിൽ ചെറുതായി മാത്രമേ നല്‍കാവൂ. ഓഫീസുകളിലെ നടപടിക്രമങ്ങളും ഹിന്ദിയിലാവണം.
കൂടാതെ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതി മുതല്‍ കീഴ്‌ക്കോടതികള്‍ വരെ ഔദ്യോഗിക രേഖകള്‍ ഹിന്ദിയിലേക്ക് മാറ്റണം.ഈ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിൽ നടപടിക്രമങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ ഭരണഘടനപരമായി ആവശ്യമായി വന്നാൽ മാത്രം നൽകിയാൽ മതി.
വിദേശങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയാവണം.
ഐക്യരാഷ്ട്ര സഭയിലും ഹിന്ദി അംഗീകൃത ഭാഷയാക്കി കൊണ്ടുവരണം
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…