Sunday, June 16, 2024
spot_img

അഹമ്മദാബാദ് വിധിക്കെതിരെ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കയ്യിൽ ആയുധം: പ്രതി ചാലാട് സ്വദേശി

കണ്ണൂർ: അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതികളെ വധശിക്ഷക്ക് വിധിച്ചതിനെതിരെ പ്രതിഷേധിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ പക്കൽ ആയുധം. ചാലാട് സ്വദേശി ഫർഹാൻ ഷെയ്‌ക്കിന്റെ കയ്യിൽ നിന്നാണ് ആയുധം പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.

അതേസമയം അഹമ്മദാബാദ് സ്ഫോടനക്കേസിലെ മലയാളികളുൾപ്പെടെയുള്ള പ്രതികളെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിനെതിരെ പ്രതിഷേധത്തിനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കയ്യിൽ നിന്നാണ് 22 സെന്റിമീറ്റർ നീളമുള്ള കഠാര പിടിച്ചെടുത്തത്. ഇതേതുടർന്ന് ഇയാൾക്കെതിരെ ആയുധ നിയമപ്രകാരം കേസെടുത്തതായി കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കോടേരി വ്യക്തമാക്കി.

പ്രതിഷേധ പ്രകടനം കഴിഞ്ഞിട്ടും പിരിഞ്ഞു പോകാതെ നിന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകരോട് പോലീസ് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ സമയത്ത് പോലീസിനോട് തട്ടിക്കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പരിശോധിച്ചപ്പോഴായിരുന്നു ആയുധം കണ്ടെത്തിയത്.

മാത്രമല്ല സംസ്ഥാന വ്യാപക പ്രതിഷേധമാണ് വിധിക്കെതിരെ പോപ്പുലർ ഫ്രണ്ട് നടത്തുന്നത്.
മുസ്‌ലിം വ്യക്തിഗത ബോർഡ് അംഗമുൾപ്പെടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത് നീതി ന്യായ വ്യവസ്ഥയുടെ വിധിയല്ല പകരം ഭരണകൂടത്തിന്റെ വിധിയാണ് എന്നാണ് പോപ്പുലർ ഫ്രണ്ട് പോസ്റ്ററിൽ പറയുന്നത്.

Related Articles

Latest Articles