Featured

അഹമ്മദാബാദ് സ്ഫോടനക്കേസ്: മൂന്ന് മലയാളികൾ ഉൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി

​അഹമ്മദാബാദ് : രാജ്യത്തെ നടുക്കിയ 2008-ലെ അഹ്മദാബാദ് സ്ഫോടന പരമ്പരക്കേസിൽ 38 പ്രതികൾക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് ഗുജറാത്ത് ഹൈക്കോടതി. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയും കോടതി നിലനിർത്തിയിട്ടുണ്ട്. കീഴ്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് പ്രതികൾ സമർപ്പിച്ച ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ദാവെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഈ നിർണായക വിധി പ്രസ്താവിച്ചത്. ഇന്ത്യയിലെ ഒരു കോടതി ഒരേസമയം ഇത്രയധികം പ്രതികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന അപൂർവ കേസുകളിൽ ഒന്നാണിത്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി എ. കരീം, ശാദൂലി എ. കരീം, മലപ്പുറം സ്വദേശി ശറഫുദ്ദീൻ എന്നീ മൂന്ന് മലയാളികളും ഉൾപ്പെടുന്നു. സിമി മുൻ അഖിലേന്ത്യ ജനറൽ സെക്രട്ടറി സഫ്ദർ നാഗോറി, ഖമറുദ്ദീൻ നാഗോറി, ഖയൂമുദ്ദീൻ കപാഡിയ, സാഹിദ് ശൈഖ്, ഷംസുദ്ദീൻ ശൈഖ് തുടങ്ങിയ പ്രധാന ഗൂഢാലോചകരും ശിക്ഷിക്കപ്പെട്ടവരിൽ പെടുന്നു. സ്ഫോടനങ്ങൾക്ക് പിന്നിൽ നിരോധിത സംഘടനയായ സിമിയിലെ അംഗങ്ങൾ രൂപീകരിച്ച ഇന്ത്യൻ മുജാഹിദീൻ ആണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 78 പ്രതികൾ വിചാരണ നേരിട്ട കേസിൽ 49 പേരെ കുറ്റക്കാരായി കണ്ടെത്തുകയും 28 പേരെ കോടതി വെറുതെ വിടുകയുമായിരുന്നു.
ശിക്ഷാവിധി ശരിവെച്ചതിനൊപ്പം ഇരകൾക്കുള്ള നഷ്ടപരിഹാര തുക വലിയ തോതിൽ വർദ്ധിപ്പിക്കാനും ഹൈകോടതി ഉത്തരവിട്ടു. സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ വീതവും സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണം. ഈ തുക 2027 മാർച്ച് 30നകം വിതരണം ചെയ്യണമെന്നാണ് നിർദേശം. മുൻപ് വിചാരണക്കോടതി ഇത് യഥാക്രമം ഒരു ലക്ഷം രൂപയും 50,000 രൂപയുമായാണ് നിശ്ചയിച്ചിരുന്നത്. 2008 ജൂലൈ 26ന് വെറും 70 മിനിറ്റിനിടെയുണ്ടായ 21 സ്ഫോടനങ്ങളിൽ 56 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

11 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

12 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

12 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

13 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

13 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 days ago