അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനപരമ്പരയിൽ (Ahmedabad Blast Case) നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്. ഭീകരര്‍ ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്ന് വെളിപ്പെടുത്തൽ. കോടതി വിചാരണയ്‌ക്കിടെ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒരാളാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
2008 ലെ അഹമ്മദാബാദ് സ്‌ഫോടനത്തിലൂടെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ ഇന്ത്യൻ മുജാഹിദ്ദീൻ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം.
പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ഭ്രഹംഭട്ട് ആണ് പ്രതിയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങളെ അറിയിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ആക്രമണത്തിലൂടെ വധിക്കാൻ ആയിരുന്നു ഇവരുടെ പദ്ധതി.
നരേന്ദ്ര മോദിയ്‌ക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, എംഎൽഎ പ്രദീപ് സിൻഹ് ജഡേജ എന്നിവരെയും വധിക്കാൻ ഇന്ത്യൻ മുഹാജിദ്ദീൻ ഗൂഢാലോചന നടത്തിയിരുന്നു. എന്നാൽ ഇത് സാധ്യമാക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെളിപ്പെടുത്തൽ നടത്തിയ പ്രതിയുടെ പേര് വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇന്നലെയാണ് അഹമ്മദാബാദ് സ്‌ഫോടന കേസിലെ പ്രതികൾക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 38 ഭീകരർക്ക് വധശിക്ഷ വിധിച്ച കോടതി 11 ഭീകരർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചു.
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…