Sunday, September 20, 2026

ഭീകരര്‍ ലക്ഷ്യമിട്ടത് നരേന്ദ്രമോദിയെ; അഹമ്മദാബാദ് സ്‌ഫോടനപരമ്പരയിൽ നിർണ്ണായക വെളിപ്പെടുത്തൽ!!!

അഹമ്മദാബാദ്: അഹമ്മദാബാദ് സ്‌ഫോടനപരമ്പരയിൽ (Ahmedabad Blast Case) നിർണ്ണായക വെളിപ്പെടുത്തൽ പുറത്ത്. ഭീകരര്‍ ലക്ഷ്യമിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്ന് വെളിപ്പെടുത്തൽ. കോടതി വിചാരണയ്‌ക്കിടെ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒരാളാണ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

2008 ലെ അഹമ്മദാബാദ് സ്‌ഫോടനത്തിലൂടെ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാൻ ഇന്ത്യൻ മുജാഹിദ്ദീൻ പദ്ധതിയിട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം.
പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ഭ്രഹംഭട്ട് ആണ് പ്രതിയുടെ വെളിപ്പെടുത്തൽ മാധ്യമങ്ങളെ അറിയിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ആക്രമണത്തിലൂടെ വധിക്കാൻ ആയിരുന്നു ഇവരുടെ പദ്ധതി.

നരേന്ദ്ര മോദിയ്‌ക്ക് പുറമേ ആഭ്യന്തര മന്ത്രി അമിത് ഷാ, എംഎൽഎ പ്രദീപ് സിൻഹ് ജഡേജ എന്നിവരെയും വധിക്കാൻ ഇന്ത്യൻ മുഹാജിദ്ദീൻ ഗൂഢാലോചന നടത്തിയിരുന്നു. എന്നാൽ ഇത് സാധ്യമാക്കാൻ അവർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വെളിപ്പെടുത്തൽ നടത്തിയ പ്രതിയുടെ പേര് വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ഇന്നലെയാണ് അഹമ്മദാബാദ് സ്‌ഫോടന കേസിലെ പ്രതികൾക്ക് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 38 ഭീകരർക്ക് വധശിക്ഷ വിധിച്ച കോടതി 11 ഭീകരർക്ക് ജീവപര്യന്തം തടവും ശിക്ഷയായി വിധിച്ചു.

Related Articles

Latest Articles