Saturday, September 19, 2026

വിവാഹ ആഘോഷത്തിനിടയിലെ ബോംബ് സ്‌ഫോടനം: ഒരാൾ കൂടി പിടിയിൽ, പടക്കക്കടക്കാരനായി അന്വേഷണം

കണ്ണൂർ: കേരളത്തെ മുഴുവൻ ഞെട്ടിച്ച തോട്ടടയിലെ വിവാഹ ആഘോഷത്തിനിടെ ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കടമ്പൂർ സ്വദേശി അരുണിനെയാണ് കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അരുണിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

മുൻപ് അറസ്റ്റിലായ സനാദിന്റെ സുഹൃത്താണ് അരുൺ. കേസിലെ മറ്റൊരു പ്രതിയായ മിഥുൻ ആവശ്യപ്പെട്ടതുപ്രകാരം സനാദ് വിവാഹ വീട്ടിലേക്ക് വടിവാളുമായി എത്തിയിരുന്നു. ഈ വടിവാൾ നൽകിയത് അരുൺ ആണെന്ന് പൊലീസ് അറിയിച്ചു.

താഴെ ചൊവ്വയിലെ ഒരു പടക്ക കടയിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ വാങ്ങിയതെന്നായിരുന്നു പ്രതികൾ ആദ്യം പറഞ്ഞത്. എന്നാൽ, കണ്ണൂരിലുള്ള മറ്റൊരു പടക്ക കച്ചവടക്കാരനാണ് മിഥുനും സംഘത്തിനും സ്‌ഫോടകവസ്തുക്കൾ എത്തിച്ചുനൽകിയത്. ഇതോടെ ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

Related Articles

Latest Articles