ദില്ലി : സംസ്ഥാനത്തെ നിരത്തുകളിൽ AI ക്യാമറ സ്ഥാപിച്ച സർക്കാർ പദ്ധതിയിൽ ഉയരുന്ന ആരോപണങ്ങളോട് മിണ്ടാട്ടമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ . ദില്ലിയിൽ മാദ്ധ്യമ പ്രവർത്തകർ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണത്തെപ്പറ്റി ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല.മുഖ്യമന്ത്രി മഹാ മൗനം വെടിയണമെന്ന് സതീശൻ ആവശ്യപ്പെട്ടിരുന്നു. എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിനാണെന്നാണ് വി ഡി സതീശൻ ഇന്ന് ആരോപിച്ചത്.
എന്നാൽ പ്രതിപക്ഷ നേതാവിന് മറുപടിയായുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. എഐ ക്യാമറ ഇടപാട് രണ്ടാം ലാവലിന് ആകണമെങ്കിൽ ഒന്നാം ലാവലിൻ എന്തെങ്കിലും ആകണ്ടെയെന്നാണ് എം വി ഗോവിന്ദൻ ചോദിച്ചത്.
എഐ ക്യാമറ ഇടപാടിൽ എസ്ആര്‍ഐടിക്കൊപ്പം പ്രവര്‍ത്തിച്ച പ്രസാഡിയോ കമ്പനി ഡയറക്ടര്‍ രാംജിത്തിനും ട്രോയ്സ് ഡയറക്ടര്‍ ജിതേഷിനും മുഖ്യമന്ത്രിയുമായുള്ള ബന്ധം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. ഇതിനോടൊപ്പം 83.6 കോടി രൂപക്ക് പദ്ധതി നടപ്പാക്കാമെന്ന് വ്യക്തമാക്കി എസ്ആര്‍ഐടി നൽകിയ പര്‍ച്ചേസ് കരാറും രമേശ് ചെന്നിത്തല പുറത്ത് വിട്ടു. വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…