Saturday, January 3, 2026

എയർ കണ്ടീഷണറുകൾ 20 ഡിഗ്രി സെൽഷ്യസിനുതാഴെ പ്രവർത്തിപ്പിക്കാനാകില്ല; നിയന്ത്രണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യത്ത് എയർ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നിയന്ത്രണം പ്രാബല്യത്തില്‍ വരുന്നതോടെ എസിയുടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയാക്കാന്‍ കഴിയില്ല എന്നാണ് പുറത്തുവരുന്ന വിവരം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രി ആക്കും. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊർജമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. ഹോട്ടലുകളിലെയും കാറുകളിലെയും എസികള്‍ക്കും നിയന്ത്രണം ബാധകമാകും എന്നാണ് വിവരം. താപനില ക്രമീകരണങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള രാജ്യത്തെ ആദ്യത്തെ പരീക്ഷണമാകുമിത് .

വേനൽക്കാലത്ത് എസികള്‍ വളരെ താഴ്ന്ന താപനിലയിൽ പ്രവർത്തിക്കുന്നത് പവര്‍ ഗ്രിഡില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. എയര്‍ കണ്ടീഷണറുകള്‍ ഏകദേശം 50 ഗിഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നു. ഇത് രാജ്യത്തിന്റെ പരമാവധി പവര്‍ ലോഡിന്റെ അഞ്ചിലൊന്നാണ്. എസി താപനിലയിലെ ഒരു ഡിഗ്രി സെല്‍ഷ്യസ് വര്‍ധനപോലും ഊര്‍ജ ഉപയോഗത്തില്‍ 6 ശതമാനം കുറവ് വരുത്തുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. അതായത്, എല്ലാവരും അവരുടെ എസിയുടെ താപനില 1 ഡിഗ്രി ഉയര്‍ത്തുകയാണെങ്കില്‍ ഏറ്റവും തിരക്കുള്ള സമയങ്ങളില്‍ ഏകദേശം 3 ഗിഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ കഴിയും. എസിയുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതുമൂലം ഗ്രിഡിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനും വൈദ്യുതി മുടക്കം കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Articles

Latest Articles