Categories: KeralaLegal

വാഹനങ്ങളില്‍ കാതടപ്പിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ

തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ കാതടിപ്പിക്കുന്ന ശബ്ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രതൈ. സാധാരണ മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴയില്‍ കാര്യങ്ങള്‍ അവസാനിക്കുമായിരുന്നു. എന്നാല്‍,​ ഇനിമുതല്‍ അതായിരിക്കില്ല. 2000ലെ ശബ്ദമലീനീകരണം നിയന്ത്രിക്കുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ശിക്ഷ അടക്കമുള്ള ശിക്ഷകൾ ലഭിക്കുക.

എയര്‍ ഹോണുകള്‍ ഉപയോഗിച്ചാല്‍ 1000 രൂപവരെയും നിരോധിത മേഖലകളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്ക് 500 രൂപ വരെയുമാണ് നിലവില്‍ പിഴ ഈടാക്കുന്നത്. നഗരത്തിലെ തിരക്കുള്ള ജംഗ്ഷനുകളിലെ ശരാശരി ശബ്ദ കോലാഹലം 80 ഡെസിബലിന് മുകളിലാണ്. ഗതാഗത കുരുക്കുണ്ടാകുമ്ബോള്‍ ഒരു വാഹനം ഒരു മിനിറ്റില്‍ ശരാശരി അഞ്ചു മുതല്‍ 10വരെ തവണ ഹോണ്‍ മുഴക്കും. 70 ഡെസിബലില്‍ കൂടുതലുള്ള ശബ്ദം കേള്‍വിക്ക് തകരാര്‍ ഉണ്ടാക്കും. 120 ഡെസിബലിന് മുകളിലാണ് ശബ്ദമെങ്കില്‍ താല്‍ക്കാലികമായി ചെവി കേള്‍ക്കാതെയാകും. ഉയര്‍ന്ന ഡെസിബല്‍ ശബ്ദം നിരന്തരം കേട്ടാല്‍ കേള്‍വിശക്തി പൂര്‍ണമായും നഷ്ടപ്പെടാം.

ശബ്ദമലിനീകരണം കൂടിയതോടെ ദേശീയ ഗ്രീന്‍ ‌ട്രൈബ്യൂണല്‍,​ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ പൊലീസിനും മോട്ടോര്‍ വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെയും ഇതിനായി ട്രൈബ്യൂണല്‍ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പൊലീസിന് പരിശീലനം നല്‍കുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടികള്‍ സ്വീകരിച്ച്‌ വരികയാണ്.

അനുവദനീയമായ ശബ്ദപരിധി

1 ഇരുചക്ര വാഹനങ്ങള്‍ 80 ഡെസിബെല്‍ (ഡിബി)

2 പാസഞ്ചര്‍ കാറുകള്‍, പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മുച്ചക്ര വാഹനം 82 ഡിബി

3 4000 കിലോയില്‍ താഴെ ഭാരമുള്ള ഡീസല്‍ പാസഞ്ചര്‍ അല്ലെങ്കില്‍ ലഘു വ്യാവസായിക വാഹനങ്ങള്‍ 85 ഡിബി

4 4000 കലോയ്ക്കും 12,​000 കലോയ്ക്കും ഇടയില്‍ ഭാരമുള്ള പാസഞ്ചര്‍ അല്ലെങ്കില്‍ വ്യാവസായിക വാഹനങ്ങള്‍ 89 ഡിബി

B4 Admin

Recent Posts

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…

17 minutes ago

റെയിൽവേയുടെ കുറ്റമോ? യാത്രക്കാരുടെ പൗരബോധമില്ലായ്മയോ?

ഭാരതീയ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പാതയിൽ മുന്നേറുകയാണ്. പുതിയ ട്രെയിനുകൾ, നവീകരിച്ച കോച്ചുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി യാത്രക്കാർക്കായി…

2 hours ago

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

17 hours ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

24 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

24 hours ago