Sunday, June 2, 2024
spot_img

മോട്ടോർ വാഹന വകുപ്പിൽ ഇനി പേപ്പറില്ല, എല്ലാം ഓൺലൈൻ

തിരുവനന്തപുരം: മോട്ടോർവാഹന വകുപ്പിന്റെ ഓഫീസുകൾ പേപ്പർ രഹിതമാക്കുന്നതിന്റെ നടപടിക്രമങ്ങൾക്ക് നാളെ മുതൽ തുടക്കമാകും. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ സാധിക്കുന്നതാണ്. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിലാണ് വാഹന രേഖകൾ പുതുക്കാനുള്ള കാലാവധി കേന്ദ്രസർക്കാർ നീട്ടി നൽകിയത്. ഡ്രൈവിംഗ് ലൈസൻസിന് പുറമേ, ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്, താൽക്കാലിക രജിസ്ട്രേഷൻ, എന്നിവയുടെ കാലാവധിയാണ് ഇതോടെ 2021 മാർച്ച് 31 വരെ നീട്ടിയിട്ടുള്ളത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി തീര്‍ന്ന വാഹനരേഖകളുടെ സമയപരിധിയാണ് നീട്ടിനൽകിയത്. നേരത്തെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങിയ നിർണായക രേഖകളുടെ കാലാവധി 2021 മാർച്ച് 31 വരെ നീട്ടിയതായാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. 2021 മാർച്ച് 31 വരെ ഈ രേഖകൾ സാധുവായി കണക്കാക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം എല്ലാ എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലം കണക്കിലെടുത്ത് വാഹനരേഖകളുടെ കാലാവധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരും ഇത് സംബന്ധിച്ച തീരുമാനം അറിയിക്കുന്നത്. നേരത്തെ ചരക്കുവാഹനങ്ങളുടേതുൾപ്പെടെയുള്ള രേഖകളുടെ കാലാവധി ഡിസംബർ വരെ സർക്കാർ നീട്ടി നൽകിയിരുന്നു. രേഖകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളും കേന്ദ്രത്തിന് കത്തുനൽകിയിരുന്നു.

Related Articles

Latest Articles