ആറ് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. രാജ്യത്താകമാനം എയര്‍ ഇന്ത്യാ വിമാനങ്ങളുടെ ഡിജിസിഎ പരിശോധന നടക്കുന്നതുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ വ്യക്തമാക്കി. ഡ്രീംലൈനര്‍ സീരീസിലുള്ള വിമാനങ്ങളടക്കമാണ് റദ്ദാക്കിയത്.
ലണ്ടന്‍-അമൃതസര്‍, ഡല്‍ഹി-ദുബായ്, ബെംഗളൂരു-ലണ്ടന്‍, ഡല്‍ഹി-പാരിസ്, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ, അഹമ്മദാബാദ്-ലണ്ടന്‍ വിമാനങ്ങളാണ് റദ്ദുചെയ്തത്. പരിശോധനാ കാരണങ്ങളാല്‍ സമയത്ത് വിമാനം ലഭ്യമാകാതിരുന്നതാണ് അഹമ്മദാബാദ്-ലണ്ടന്‍ വിമാനം റദ്ദാക്കാന്‍ കാരണമായത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
2025 ജൂൺ 12 നും ജൂൺ 17 നും ഇടയിൽ എയർ ഇന്ത്യയുടെ ആകെ 83 വിമാനങ്ങൾ റദ്ദാക്കി, അതിൽ 66 എണ്ണം ബോയിംഗ് 787 വിമാനങ്ങളാണ്

