climate

ദില്ലിയിൽ വായുമലിനീകരണ തോത് അപകടകരമാംവിധം ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട് ; മഴയെത്തുടർന്ന് അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കാൻ ആരംഭിച്ചതോടെയാണ് ഈ മുന്നറിയിപ്പ്.

ദില്ലി: മലിനീകരണ തോത് അപകടകരമാംവിധം ഉയരാൻ സാധ്യതയുണ്ടെന്ന് സ്വീഡനിലെ ഗോതേൺബർഗ് സർവകലാശാലയിലെ ശാസ്ത്രജ്ഞനും പ്രൊഫസറുമായ ഡോ. രവികാന്ത് പഥക് മുന്നറിയിപ്പ് നൽകി.മഴയെത്തുടർന്ന് അയൽ സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കാൻ ആരംഭിച്ചതോടെയാണ് ഈ മുന്നറിയിപ്പ്.

ഇതുമായി ബന്ധപ്പെട്ട പഠനത്തിനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞരും ഗവേഷകരും ദില്ലിയിൽ ഒത്തുകൂടിയിരുന്നു. മലിനീകരണതോത് ഉയരുന്നതിന്റെ സാധ്യതകൾ പരിശോധിച്ച ഇവർ വിവിധ ഇടങ്ങളിലെ കർഷകർ ഒരുമിച്ച് വൈക്കോൽ കത്തിക്കാൻ ആരംഭിക്കുകയും ഇത് ദോഷകരമായ മാലിന്യങ്ങൾ വായുവിലേക്ക് അയക്കാൻ ഇടയാക്കുമെന്നും അറിയിച്ചു.

“വിളവെടുപ്പ് കാലം അടുത്തു വരുന്നതിനാൽ വരും ദിവസങ്ങളിൽ മലിനീകരണ തോത് 30-70 ശതമാനത്തോളം ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. കാറ്റിന്റെ വേഗതയിലും ദിശയിലും ഇത് അനുസരിച്ച് വ്യത്യാസമുണ്ടാകും” ഡോ. രവികാന്ത് പഥക് പറഞ്ഞു.

അന്തരീക്ഷ മലിനീകരണം കുതിച്ചുയരുന്നത് തടയാനുള്ള ഏക മാർഗം കർഷകരിൽ നിന്ന് സർക്കാർ എല്ലാ മാലിന്യങ്ങളും എടുത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ജൈവ ഇന്ധനമായി ഉപയോഗിക്കുക എന്നതാണ്. മറ്റ് സുസ്ഥിരമായ മാർഗങ്ങൾ നടപ്പിലാക്കാൻ കൂടുതൽ സമയം വേണ്ടി വരും. അടുത്ത വിളവെടുപ്പ് കാലം വരുന്നതിനാൽ ഇത്തരം പദ്ധതികൾ നടപ്പാക്കാനുള്ള സമയം ലഭിക്കില്ലെന്നും ഡോ. പഥക് ചൂണ്ടിക്കാട്ടി.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago