ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്കായി ഇ-പുസ്തകങ്ങളുടെ ശേഖരവുമായി ”എയര്‍ടെല്‍ ബുക്ക്സ്” എന്ന പുതിയൊരു ആപ്പ് അവതരിപ്പിച്ചു. ഇതോടെ ഏറെ പ്രചാരമുള്ള വിങ്ക് മ്യൂസിക്ക്, എയര്‍ടെല്‍ ടിവി സേവനങ്ങളുടെ പട്ടികയിലേക്ക് പുതിയൊരംഗം കൂടിയെത്തുകായണ്.
എയര്‍ടെല്‍ വരിക്കാര്‍ക്കും വരിക്കാരല്ലാത്തവര്‍ക്കും ഐഒഎസിലും ആന്‍ഡ്രോയിലും ലഭ്യമാകുന്ന എയര്‍ടെല്‍ ബുക്ക്സില്‍ ഇന്ത്യന്‍-വിദേശ എഴുത്താകാരുടെ 70,000ത്തോളം ടൈറ്റിലുകള്‍ ലഭ്യമാണ്. രജത് ഗുപ്തയുടെ ഏറ്റവും പുതിയ ‘മൈന്‍ഡ് വിത്തൗട്ട് ഫിയര്‍’ ഉള്‍പ്പടെയുള്ള പുസ്തകങ്ങള്‍ ശേഖരത്തിലുണ്ട്. പ്രമുഖ പ്രസാദകരുമായി സഹകരിച്ച് പുസ്തകങ്ങളുടെ കളക്ഷന്‍ വര്‍ധിപ്പിക്കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കിയിട്ടുണ്ട്.
എയര്‍ടെല്‍ ബുക്ക് ഉപയോഗിക്കുന്ന വരിക്കാര്‍ക്ക് ആദ്യത്തെ 30 ദിവസം സൗജന്യമായി ആപ്പ് പരിചയപ്പെടാം. റീഡേഴ്സ് ക്ലബിലുള്ള സൗജന്യ ടൈറ്റിലുകള്‍ ഇവര്‍ക്ക് ലഭിക്കും. എയര്‍ടെല്‍ സ്മാര്‍ട്ട്ഫോണ്‍ വരിക്കാര്‍ക്ക് പ്രത്യേക വണ്‍ ടൈം ഓഫറായി റീഡേഴ്സ് ക്ലബിലെ അഞ്ച് ‘പെയ്ഡ്’ ടൈറ്റിലുകള്‍ ലഭ്യമാകും. 5000ത്തോളം ഇ-പുസ്തകങ്ങളുടെ ശേഖരമാണിത്.

