ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994 മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് പലപ്പോഴും വിശേഷിപ്പിക്കാറുള്ള ഇവരുടെ ആർക്കുമറിയാത്ത പഴയ ചില വിവരങ്ങൾ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ബോളിവുഡും കടന്ന് അന്താരാഷ്ട്ര താരമായി വളർന്ന ഐശ്വര്യ റായിക്ക് ലഭിച്ച ആദ്യ മോഡലിംഗ് കോൺട്രാക്ടിലെ വിവരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്.
.
ഒരു മാസികയ്ക്ക് വേണ്ടിയുള്ള ഷൂട്ടിന് വേണ്ടിയാണ് 1992-ൽ ഐശ്വര്യ റായിക്ക് ആദ്യ മോഡലിംഗ് കോൺട്രാക്ട് ലഭിക്കുന്നത് . താരത്തിന് മിസ് വേൾഡ് പട്ടം ലഭിക്കുന്നതിന് മുൻപ് ആയിരുന്നു ഈ കോൺട്രാക്ട്. അതുകൊണ്ട് തന്നെ 1,500 രൂപ ആയിരുന്നു താരത്തിന് അന്ന് പ്രതിഭലമായി ലഭിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ ശമ്പളത്തെ കുറിച്ചുള്ള ചർച്ച സജീവമായി.
കൂടാതെ വിമൽ ഉപധ്യായ എന്ന ഫോട്ടോഗ്രാഫർ എടുത്ത താരത്തിന്റെ പഴയകാല ചിത്രങ്ങളും ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി
ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചതിങ്ങനെ, ‘1992ൽ എന്റെ അച്ഛന് പ്രതിമാസം 8000 രൂപയായിരുന്നു ശമ്പളം. ആ തുക കൊണ്ടാണ് അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്ന കുടുംബം മുന്നോട്ട് പോയിരുന്നത്. അതുകൊണ്ട് തന്നെ 18 കാരിയായ യുവതിക്ക് ഒരു ദിവസം ലഭിക്കുന്ന ഈ തുക വളരെ വലുതാണ്’.
‘ഒരു മാസം എന്റെ അച്ഛന് ലഭിച്ച ശമ്പളം ഇതായിരുന്നു’- എന്ന് മറ്റൊരു ഉപഭോക്താവും കുറിച്ചു.
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…