ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന താരമാണ് ഐശ്വര്യ. ശാന്തമീന എന്നാണ് നടിയുടെ യഥാര്‍ഥ പേര് എങ്കിലും ഐശ്വര്യ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. തമിഴില്‍ സജീവമായി അഭിനയിച്ചിരുന്ന നടി മലയാളത്തിലും നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്.
താരത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് നിരവധിവാർത്തകൾ പ്രചരിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന നിരവധികാര്യങ്ങൾ ഐശ്വര്യ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായിട്ട് എത്തിയതായിരുന്നു ഐശ്വര്യ. ചോദ്യങ്ങള്‍ക്ക് ഇടയില്‍ അവതാരകന്റെ ചില സംശയങ്ങള്‍ക്ക് മറുപടി പറയവേയാണ് തന്റെ അമ്മയും തെന്നിന്ത്യയിലെ പ്രമുഖ നടിയുമായ ലക്ഷ്മിയെ കുറിച്ച് ഐശ്വര്യ പറഞ്ഞത്.
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തന്റെ അമ്മ ലക്ഷ്മി. നടിയുടെ മാതാപിതാക്കളും സിനിമയുമായി ബന്ധമുള്ളതിനാല്‍ ചെറിയ പ്രായത്തില്‍ തന്നെ ലക്ഷ്മിയും നായികയായി. ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടി ആദ്യം വിവാഹം കഴിച്ചത് ഭാസ്‌കര്‍ എന്നൊരു വ്യക്തിയെയെയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തില്‍ നിന്നും നടി ഒരു മകള്‍ക്ക് ജന്മം കൊടുക്കുകയും ചെയ്തു. പില്‍ക്കാലത്ത് നടിയായി മാറിയ ഐശ്വര്യ ഭാസ്‌കറാണ് ആ മകള്‍.
സിനിമ പാരമ്പര്യത്തെ പിന്തുടര്‍ന്ന് ഐശ്വര്യയും അഭിനയത്തിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ചെറിയ പ്രായത്തില്‍ തന്നെ അമ്മയുടെ വീട്ടില്‍ നിന്നും താന്‍ ഇറങ്ങി പോരുകയായിരുന്നെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. അക്കാലത്ത് തന്നെ നോക്കിയതെല്ലാം അമ്മൂമ്മയാണ്. അമ്മ കാര്യങ്ങളിലൊന്നും ഇടപ്പെട്ടിരുന്നില്ല. ഐശ്വര്യയുടെ പിതാവുമായി പിരിഞ്ഞതിന് പിന്നാലെ ലക്ഷ്മി നടന്‍ മോഹന്‍ ശര്‍മ്മയെ വിവാഹം കഴിച്ചു. ആ ബന്ധവും അവസാനിപ്പിച്ച് നടന്‍ ശിവചന്ദ്രനെയും വിവാഹം കഴിച്ചിരുന്നു.
അമ്മ മറ്റ് വിവാഹങ്ങളിലേക്ക് പോയതോടെയാണ് ഐശ്വര്യ സ്വന്തം അച്ഛനെ തേടി പോവുന്നത്. അദ്ദേഹം തനിക്ക് എല്ലാമെല്ലാം ആയിരുന്നു. അതേ സമയം അമ്മ തന്റെ മകളുടെ വിവാഹത്തിന് പോലും വന്നിട്ടില്ല. കൊച്ചുമകളെ ആശീര്‍വദിക്കാന്‍ വന്നില്ല. മകളുടെ വിവാഹത്തിന് അമ്മയെ ക്ഷണിക്കാന്‍ വീട്ടില്‍ പോയെങ്കിലും വാതില്‍ പോലും തുറന്നില്ല. അന്ന് കൊവിഡിന്റെ ഭയം ആണെന്ന് പറഞ്ഞു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…