Kerala

ഏത് പോലീസ് ആണെങ്കിലും അവസാനം മര്യാദ പഠിച്ചേ പോകൂ! അധികകാലം ഞെളിഞ്ഞിരിക്കാമെന്ന് കരുതേണ്ട, പോലീസിനെതിരെ ഭീഷണിയുമായി സിപിഎം ഏരിയ സെക്രട്ടറി

തിരുവനന്തപുരം: കേരള പോലീസിനെതിരെ രൂക്ഷമായ ഭീഷണിയുമായി സിപിഎം ഏരിയ സെക്രട്ടറി. നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ ജയദേവനാണ് പൊതുസദസ്സിൽ പോലീസിനെതിരെ ഭീഷണി പ്രസംഗം നടത്തിയത്.

പ്രസംഗത്തിലുടനീളം ജയദേവൻ പോലീസുകാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ അധികകാലം ഞെളിഞ്ഞിരിക്കാമെന്ന് കരുതേണ്ടെന്ന് ജയദേവൻ തന്റെ പ്രസംഗത്തിൽ ഭീഷണിമുഴക്കുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഫ്ളെക്സ് ബോര്‍ഡ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ എഐവൈഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോണ്‍ഗ്രസിന്റെ പതാക കത്തിക്കാന്‍ ശ്രമിച്ചു. ഇത് സംഘര്‍ഷത്തിന് കാരണമാകുമെന്ന് ഉറപ്പായതോടെ പോലീസ് പ്രതികളില്‍ നിന്നും ഒരു കൊടി പിടിച്ചുവാങ്ങി. ഇതാണ് ഭീഷണി പ്രസംഗത്തിന് കാരണം.

സി.ഐ സന്തോഷ് കുമാറിനെതിരെ ഇന്നലെ വൈകിട്ട് നടന്ന റാലിയിലാണ് ജയദേവൻ പോർവിളി നടത്തിയത്.ഏത് പോലീസ് ആണെങ്കിലും അവസാനം മര്യാദ പഠിച്ചേ പോകുവെനന്നായിരുന്നു ഭീഷണി മുഴക്കിയത്.

admin

Recent Posts

ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ; പത്തനംതിട്ടയിൽ17-കാരന് ദാരുണാന്ത്യം

പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ…

8 mins ago

ലാവ്ലിന്‍ കേസ്; അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി

ദില്ലി: എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ബുധനാഴ്ചത്തേക്ക് ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി…

32 mins ago

അർദ്ധരാത്രിയിൽ വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് പുന്നപ്രയിലെ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ: അപ്രഖ്യാപിത വൈദ്യുതി മുടക്കത്തെ തുടർന്ന് അർദ്ധരാത്രിയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിലെ…

2 hours ago

‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്; സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: വഞ്ചനാക്കേസില്‍ 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുടെ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. നടനും നിര്‍മ്മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍,…

2 hours ago