പത്തനംതിട്ട: ഡിവൈഎഫ്‌ഐ നടത്തുന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന അക്രമങ്ങളെന്ന് എഐവൈഎഫ് (AIYF Against DYFI And CPM). കൊടുമണ്ണിൽ സിപിഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിലായിരുന്നു എഐവൈഎഫിന്റെ രൂക്ഷപ്രതികരണം. സംഭവത്തിൽ പോലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് എ.ഐ.വൈ.എഫ്.
കേസിൽ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്നാണ് എ.ഐ.വൈ.എഫിന്റെ ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണങ്ങളാണ് ഡിവൈഎഫ്‌ഐ നടത്തുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി.ജിസ്‌മോൻ ആരോപിച്ചു. അങ്ങാടിക്കൽ സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഐ പ്രാദേശിക നേതാക്കളെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കം രണ്ടാഴ്ച പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല.
അതേസമയം ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദ്ദിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ എഫ്‌ഐആറിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കണ്ടാലറിയാവുന്നവർക്കെതിരെ കേസെടുത്തതിന് പുറമെ ജാതി അധിക്ഷേപവും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഘം ചേരൽ, മർദ്ദനം, അസഭ്യം പറച്ചിൽ തുടങ്ങിയവയ്‌ക്കായിരുന്നു ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സംഭവങ്ങളുമായി ബന്ധപ്പെടുത്തി ഗൗരവമായ വകുപ്പുകൾ ചേർത്തിട്ടില്ലെന്ന് സിപിഐയും ആരോപിച്ചു.
സിപിഐ നേതാക്കളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടൂർ ഡിവൈഎസ്പിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ നേതൃത്വം തീരുമാനിച്ചത്. അതേസമയം ഈ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി സിപിഐയും രംഗത്തെത്തിയിരുന്നു. സിപിഐയുടെ മുഖപത്രത്തിലായിരുന്നു ഡിവൈഎഫ്ഐയെയും സിപിഎമ്മിനേയും വിമർശിച്ചുകൊണ്ട് ലേഖനം എഴുതിയത്. സംസ്ഥാനത്ത് നടക്കുന്നത് ഡിവൈഎഫ്ഐയുടെ ഗുണ്ടാരാജ് ആണെന്നും ലേഖനത്തിൽ വിമർശിച്ചിരുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…