India

ജമ്മുകശ്മീർ വിഷയം യുഎന്നിൽ ഉന്നയിച്ച് പാകിസ്ഥാൻ; തെളിവുകൾ ഒന്നൊന്നായി നിരത്തി പാക് പ്രതിനിധിയുടെ വായടപ്പിച്ച് ഇന്ത്യ

ദില്ലി: പാകിസ്ഥാനെതിരെ വീണ്ടും യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ(India Against Pakistan In UNO). ലോകരാഷട്രങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് എങ്ങനെ ഈ രാജ്യം ബന്ധപ്പെട്ടു കിടക്കുന്നുവെന്നുള്ള കണക്കുകൾ ഒന്നൊന്നായി നിരത്തിയായിരുന്നു ഇന്ത്യയുടെപ്രതികരണം. ജമ്മുകശ്മീർ വിഷയം വീണ്ടും ഐക്യരാഷ്‌ട്രസഭയിൽ പാകിസ്ഥാൻ ഉന്നയിച്ചപ്പോഴായിരുന്നു ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത്.

ലോകത്തിൽ പലയിടത്തും ഭീകരാക്രമണം നടത്താൻ നേതൃത്വം കൊടുക്കുന്ന രാജ്യമാണ് പാകിസ്ഥാൻ. വേൾഡ് ട്രേഡ് സെന്റർ തകർത്ത ഭീകരരുടെ രക്ഷാകർത്താക്കളാണ് അവർ. അവർ ജമ്മുകശ്മീരിനായി കണ്ണീർപൊഴിക്കുന്നതെന്തിനെന്ന ചോദ്യമാണ് ഇന്ത്യ ആദ്യം ഉന്നയിച്ചത്. ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് ജമ്മുകശ്മീർ. അവിടേക്ക് ഭീകരരെ അയച്ച് അസ്വസ്ഥതയുണ്ടാക്കുന്നതും കൂട്ടക്കൊല നടത്തുന്നതും പാകിസ്ഥാനാണ്.

ആഗോളതലത്തിലെ സുപ്രധാന ഭീകരാക്രമണത്തിലെ എല്ലാവരുടേയും രക്ഷാകർത്താവാണ് ഈ രാജ്യമെന്ന് മറക്കരുതെന്നും ഇന്ത്യൻ പ്രതിനിധി വ്യക്തമാക്കി. പാകിസ്ഥാനുമായി ചർച്ചയാവാമെന്നതിൽ ഇന്ത്യക്ക് എതിരഭിപ്രായമില്ല. എന്നാൽ ഭീകരാക്രമണം ഇല്ലാതാകണം. പാക് ഭരണകൂടം ഭീകരർക്കെതിരെ ശക്തമായ നടപടികൾ എടുക്കാത്തിടത്തോളം അത് സാധ്യമല്ല. ഈ ഉറപ്പുനൽകാത്തിടത്തോളം കാലം ചർച്ചകളും സാദ്ധ്യമല്ലെന്നും ഇന്ത്യ ആവർത്തിച്ചു. ഇന്ത്യ ജമ്മുകശ്മീരിന്റെ സ്വയംഭരണാവകാശം എടുത്തു കളഞ്ഞതാണ് എല്ലാ അസ്വസ്ഥതയ്‌ക്കും കാരണമെന്ന പതിവു പല്ലവിയാണ് പാകിസ്ഥാൻ യുഎന്നിൽ ആവർത്തിച്ചത്. 2019ലെ ഇന്ത്യയുടെ നീക്കം അതിർത്തിയിലെ പ്രശ്‌നം സങ്കീർണ്ണമാക്കിയെന്ന വിഷയമാണ് പാക് പ്രതിനിധി തുറന്ന ചർച്ചയിൽ അവതരിപ്പിച്ചത്. എന്നാൽ പാകിസ്ഥാൻ ഇതുവരെ ജമ്മുകശ്മീരിലും ഇന്ത്യയുടെ മറ്റ് ഭാഗത്തും നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരാണെന്ന് തെളിവുകൾ നിരത്തി ഇന്ത്യൻ പ്രതിനിധി ആഞ്ഞടിക്കുകയായിരുന്നു.

B4 Admin

Recent Posts

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

17 minutes ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

39 minutes ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

1 hour ago

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

20 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

2 days ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

2 days ago