വാഷിംഗ്‌ടൺ : ഇന്ത്യൻ വംശജനും മാസ്റ്റർകാർഡിന്റെ മുൻ സിഇഒയുമായ അജയ് ബംഗയെ ലോക ബാങ്ക് അദ്ധ്യക്ഷനാക്കാൻ നിർദ്ദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കാലഘട്ടത്തിന്റെ വെല്ലുവിളികൾ ശരിയായ രീതിയിൽ നേരിടാൻ കഴിവുള്ള വ്യക്തിയാണ് അജയ് ബംഗയെന്നാണ് അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കിയത്.
മഹാരാഷ്‌ട്രയിലെ പുനെയിലാണ് ഇദ്ദേഹം ജനിച്ചത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്നും, അഹമ്മദാബാദ് ഐഐഎമ്മിൽ നിന്നുമാണ് ഇദ്ദേഹം ബിരുദവും, ബിരുധാനാന്തരബിരുദവും പൂർത്തിയാക്കിയത്. 2016ൽ രാജ്യം അജയ് ബംഗയ്ക്ക് പദ്മശ്രീ സമ്മാനിച്ചിരുന്നു. മാസ്റ്റർ കാർഡിന്റെ സിഇഒക്ക് പുറമെ അമേരിക്ക ഇന്ത്യ ബിസിനസ് കൗൺസിലിന്റെ ചെയർമാനായും, വേൾഡ് എക്കണോമിക് ഫോറത്തിന്റെ ഫോറിൻ റിലേഷൻ കൗൺസിൽ അംഗമായും ബംഗയെ പ്രവർത്തിച്ചിട്ടുണ്ട്

