Friday, October 2, 2026

ഏഴ് വയസ്സുകാരിയോട് ക്രൂരത ;മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ,

കോഴിക്കോട് : നാദാപുരത്ത് ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. കല്ലാച്ചി സ്വദേശിയായ പിതാവാണ് അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം കല്ലാച്ചിയിലെ വാടക വീട്ടിൽ വെച്ചായിരുന്നു പീഡന ശ്രമം.

സംഭവം ശ്രദ്ധയിൽപ്പെട്ട കുട്ടിയുടെ മാതാവ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിതാവിനെതിരെ കുട്ടി മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Articles

Latest Articles