പത്തനംതിട്ട: ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമല ക്ഷേത്ര ദർശനം നടത്തി.ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ ശബരിമല ക്ഷേത്ര ദർശനം നടത്തുന്നത്.
ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗമാണ് അദ്ദേഹം നിലയ്ക്കലെത്തിയത്.പിന്നീട് സന്നിധാനത്തേക്ക്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്.
തുടർന്ന് തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയ ശേഷം ഉച്ച കഴിഞ്ഞ് അദ്ദേഹം മലയിറങ്ങും.
അതേസമയം രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭൻസാലിയുടെ ഗംഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ചിത്രങ്ങളുടേയും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന റൺവേ 34-ന്റെ സംവിധായകനും അജയ് ദേവ്ഗൺ ആണ്.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…