Saturday, April 27, 2024
spot_img

മുടങ്ങാതെ നാലാം തവണയും അയ്യനെ കണ്ടു തൊഴാൻ അജയ് ദേവ്ഗൺ സന്നിധാനത്ത്; ശബരിമല ദർശനം നടത്തി ബോളിവുഡ് താരം

പത്തനംതിട്ട: ബോളിവുഡ് താരം അജയ് ദേവ്ഗൺ ശബരിമല ക്ഷേത്ര ദർശനം നടത്തി.ഇത് നാലാം തവണയാണ് അജയ് ദേവ്ഗൺ ശബരിമല ക്ഷേത്ര ദർശനം നടത്തുന്നത്.

ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊച്ചിയിൽ നിന്നും ഹെലികോപ്ടർ മാർഗ്ഗമാണ് അദ്ദേഹം നിലയ്ക്കലെത്തിയത്.പിന്നീട് സന്നിധാനത്തേക്ക്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം പതിനെട്ടാം പടി ചവിട്ടിയത്.

തുടർന്ന് തന്ത്രി, മേൽശാന്തി എന്നിവരെ കണ്ട് അനുഗ്രഹവും വാങ്ങി. മാളികപ്പുറം നടയിലടക്കം ദർശനം നടത്തി വഴിപാടുകളും പൂർത്തിയാക്കിയ ശേഷം ഉച്ച കഴിഞ്ഞ് അദ്ദേഹം മലയിറങ്ങും.

അതേസമയം രാജമൗലി സംവിധാനം ചെയ്ത രുധിരം രണം രൗദ്രം, സഞ്ജയ്മാ ലീല ഭൻസാലിയുടെ ​ഗം​ഗുഭായ് കഠിയാവാഡി എന്നിവയാണ് അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

എന്നാൽ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ചിത്രങ്ങളുടേയും റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. അമിതാഭ് ബച്ചൻ പ്രധാനവേഷത്തിലെത്തുന്ന റൺവേ 34-ന്റെ സംവിധായകനും അജയ് ദേവ്​ഗൺ ആണ്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles