Cinema

പാലക്കാട് ക്ഷേത്രസന്ദർശനം നടത്തി അജിത്; ചിത്രങ്ങൾ കാണാം

തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള നടന്മാരിൽ ഒരാളാണ് അജിത്ത് കുമാര്‍. കേരളത്തിലും നിരവധി ആരാധകരാണ് താരത്തിന്. ഇപ്പോഴിതാ കേരളത്തിലെത്തിയ അജിത്തിന്റെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുളിൽ ചർച്ചയാകുന്നത്.

പാലക്കാട് പെരുവമ്പ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്. മാത്രമല്ല കേരള സ്റ്റൈലിൽ മുണ്ടും മേൽമുണ്ടും അണിഞ്ഞാണ് അജിത് ക്ഷേത്രത്തിലെത്തിയത്. ആയുർവേദ ചികിത്സയ്ക്ക് ആയി പാലക്കാട് ഗുരുകൃപയിൽ എത്തിയതായിരുന്നു താരം.

തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അജിത് അഭിനയിക്കുന്നത്. എകെ 62 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കെയാണ് അജിത് കേരളത്തിലെത്തി ക്ഷേത്രസന്ദർശനം നടത്തിയിരിക്കുന്നത്. മാത്രമല്ല ഇത് അജിത്തിന്റെ 62-ാമത്തെ ചിത്രമാണിത്.

അജിത് കുമാർ വിഘ്നേഷ് ശിവനുമൊത്ത് ആദ്യമായി കൈകോർക്കുന്ന ചിത്രം കൂടിയാണിത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സ്‌കോർ ഒരുക്കും. 2023ൽ ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. ‘വലിമൈ’ ആണ് ഒടുവിൽ തിയേറ്ററിലെത്തിയ അജിത് ചിത്രം.

B4 Admin

Share
Published by
B4 Admin
Tags: kerala

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

4 hours ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

5 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

6 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

6 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

7 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

8 hours ago