Akash Tillankeri's father Ravindran says that there is no case for imposing Kappa, he does not think his son is guilty of Shuhaib's murder.
കണ്ണൂർ: ആകാശിനെതിരെ കാപ്പ ചുമത്താനുള്ള കേസുകളില്ലെന്നും ഷുഹൈബ് വധത്തില്‍ മകൻ കുറ്റവാളിയാണെന്ന് കരുതുന്നില്ലെന്നും ആകാശ് തില്ലങ്കേരിയുടെ പിതാവ് രവീന്ദ്രൻ. ആകാശിനു നേരെ കാപ്പ ചുമത്തിയ കാര്യം ആദ്യം അറിഞ്ഞിരുന്നില്ല. മകന്റെ അറസ്റ്റിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്നും ഒരു ഫോമില്‍ ഒപ്പിടാനെന്ന് പറഞ്ഞാണ് പോലീസ് വീട്ടില്‍ എത്തി ആകാശിനെ പുറത്തേക്ക് കൊണ്ടുപോയതെന്നും പിതാവ് രവീന്ദ്രൻ പറയുന്നു.
ആകാശിന് ഒരുപാട് ശത്രുക്കളുണ്ട്. തന്റെ മകനെ ആരോ മനഃപൂർവം കുടുക്കാനായി കേസ് കെട്ടിച്ചമച്ചതാണെന്നും രവീന്ദ്രൻ ആരോപിച്ചു. സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു പരാമർശവുമായി ബന്ധപ്പെട്ടാണ് ആകാശിനെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ അത് തന്റെ മകന്റെ ഫേസ്ബുക്ക് അക്കൗണ്ട് അല്ലെന്നും വ്യാജ അക്കൗണ്ടുകളിലൂടെയാണ് പരാമർശം വന്നതെന്നും രവീന്ദ്രൻ പറയുന്നു. ആകാശ് ഒരു പാര്‍ട്ടി കുടുംബത്തിലാണ് ജനിച്ചുവളർന്നത്. അതുകൊണ്ട് തന്നെ ചെറുപ്രായം മുതൽക്കേ ആകാശിന് പാര്‍ട്ടിയുമായി നല്ല ബന്ധമുണ്ട്. അതിനാൽ പാര്‍ട്ടിക്ക് എതിരെ മരണം വരെ ആകാശ് എന്തെങ്കിലും ചെയ്യുമെന്ന് കരുതുന്നില്ലെന്നും ആകാശ് തില്ലങ്കേരിയുടെ പിതാവ് രവീന്ദ്രൻ പറഞ്ഞു.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…