തിരുവനന്തപുരം: എകെജി സെൻ്ററിന് നേരെ നടന്നത് പടക്കമേറ് മാത്രം. സിപിഎം ആരോപിക്കുന്നത് പോലെ ഭീകരാക്രമണമോ ബോംബേറോ അല്ലെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. എകെജി സെന്ററിന് നേരെ എറിഞ്ഞ സ്‌ഫോടകവസ്തുവിന് വീര്യം വളരെ കുറവാണെന്നും ഒരു ഏറുപടക്കത്തിന്റേത് പോലെയാണ് അതിന്റെ ശക്തിയെന്നുമാണ് ഫൊറൻസിക് വിഭാഗത്തിന്റെ നിഗമനം. ബോംബാക്രമണം നടന്നു എന്ന തരത്തിലുള്ള സിപിഎം ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഫൊറൻസിക് നിഗമനം പുറത്ത് വന്നത്.
സംഭവ സ്ഥലത്തു നിന്നു ശേഖരിച്ച രാസവസ്തുക്കളിൽ പൊട്ടാസ്യം ക്ലോറൈറ്റ്, നൈട്രേറ്റ്, അലുമിനിയം പൗഡർ എന്നിവ കണ്ടെത്തി. ഇതെല്ലം വീര്യം കുറഞ്ഞ സ്‌ഫോടക വസ്തുക്കളുടെ നിർമ്മാണത്തിനായി മാത്രം ഉപയോഗിക്കുന്നവയാണെന്ന് ഫോറൻസിക് വിദഗ്ധർ വ്യക്തമാക്കി. സംസ്ഥാന ഫൊറൻസിക് സയൻസ് ലബോറട്ടറിയിലെ എക്‌സ്‌പ്ലോസീവ് വിഭാഗത്തിലായിരുന്നു പ്രാഥമിക പരിശോധന.
അതേസമയം സംഭവം നടന്ന 6 ദിവസം പിന്നിടുമ്പോഴും പോലീസ് ഇരുട്ടിൽ തപ്പുകയാണ്. ഇത് വരെയും പ്രതിയെ കുറിച്ച് ഒരു വിവരവും കണ്ടെത്താനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട് എകെജി സെന്റെറിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടയാളെ പോലീസ് പിടികൂടിയെങ്കിലും ഇയാൾക്ക് കേസുമായി ബന്ധമുള്ള തരത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല.
അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ മേൽനോട്ടത്തിലാണ് അന്വേഷണം.
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…