Monday, June 17, 2024
spot_img

കോളിളക്കം സൃഷ്ട്ടിച്ച എ കെ ജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു; മുഖ്യസൂത്രധാരന്‍ പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവെന്ന് പോലീസ്, പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

തിരുവനന്തപുരം: എ കെ ജി സെന്റര്‍ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ്. ഇയാള്‍ വിദേശത്തേക്ക് കടന്നതായും റിപ്പോർട്ടുകളുണ്ട്. പ്രതിപക്ഷ യുവജന സംഘടനയുടെ നേതാവാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് പൊലീസിന്റെ വാക്കുകൾ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധമുണ്ടായ വിമാനത്തിലും ഇയാള്‍ ഉണ്ടായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ആക്രമണം നടത്താന്‍ വാഹനം എത്തിച്ചത് ഇയാളാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജൂണ്‍ 30 ന് രാത്രി 11.35 ഓടെയാണ് ഒരാള്‍ എ കെ ജി സെന്ററിന് താഴെയുള്ള പ്രവേശനകവാടത്തിന് മുന്നിലെ ഭിത്തിയിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞത്. ഉഗ്രശബ്ദം കേട്ട് പ്രധാന ഗേറ്റിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തിയെങ്കിലും അക്രമി ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

Related Articles

Latest Articles