Tuesday, September 22, 2026

ഭഗവാൻ കൃഷ്ണൻ സ്വപ്നത്തിൽ വരുന്നു; പ്രചരണ വേദികളിൽ വിചിത്ര കഥയുമായി അഖിലേഷ് യാദവ്

ഉത്തർപ്രദേശിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താൻ സർക്കാർ രൂപീകരിക്കുമെന്നും ഉത്തർപ്രദേശിൽ “രാമരാജ്യം” സ്ഥാപിക്കുമെന്നും തന്നോട് പറയാൻ ഭഗവാൻ കൃഷ്ണൻ തന്റെ സ്വപ്നങ്ങളിലേക്ക് എല്ലാ രാത്രിയും വരുന്നുണ്ടെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. “രാമരാജ്യത്തിലേക്കുള്ള വഴി സമാജ് വാദിന്റെ (സോഷ്യലിസത്തിന്റെ) പാതയിലൂടെയാണ്. ‘സമാജ് വാദ്’ സ്ഥാപിതമായ ദിവസം, സംസ്ഥാനത്ത് ‘രാമരാജ്യം’ സ്ഥാപിക്കും,” എസ്പി അധ്യക്ഷൻ പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ ബിജെപി യെ പരാജയപ്പെടുത്തി അധികാരം പിടിക്കുമെന്ന് സ്ഥാപിക്കാനായി നിരവധി വിചിത്രമായ അവകാശങ്ങൾ ഉന്നയിക്കുകയാണ് അഖിലേഷ്. അയോധ്യയിൽ രാമക്ഷേത്രം യാദാർഥ്യമായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് പ്രതിപക്ഷപ്പാർട്ടികൾ. ക്രമ സമാധാന ആരോഗ്യ രംഗങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിച്ച യോഗി ആദിത്യനാഥ് സർക്കാർ അധികാര തുടർച്ച നേടുമെന്നാണ് എല്ലാ പ്രീ പോൾ സർവ്വേകളും പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ വമ്പൻ റാലികൾ സംഘടിപ്പിച്ച് മുന്നേറുകയാണ് ബിജെപി ക്യാമ്പ്.

Related Articles

Latest Articles