Sunday, December 21, 2025

അഖിലേഷ് യാദവിന്റെ സഹോദര പത്നി ബിജെപി യിലേക്ക്? ദില്ലിയിൽ ഇന്ന് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച്ചക്ക് സാധ്യത

ദില്ലി: സമാജ് വാജി പാര്‍ട്ടിയുടെ മുന്‍ മുഖ്യമന്ത്രിയായ മുലായം സിംഗ് യാദവിന്റെ മരുമകൾ അപർണ യാദവ് ബി.ജെ.പി ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്താനായി ദില്ലിയിലെത്തി. ബി.ജെ.പിയിലേക്കുള്ള അപർണ യാദവിന്റെ വരവ് സമാജ്‌വാദി പാർട്ടിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. മുൻ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ഇളയ മകൻ പ്രതീകിന്റെ ഭാര്യയാണ് അപർണ യാദവ്.

ഇന്ന് രാവിലെ ദില്ലിയിലെത്തിയ അപർണ യാദവ് ബി.ജെ.പി അംഗത്വം സ്വീകരിക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. അപർണ 2017ൽ നടത്തിയ തെരഞ്ഞെടുപ്പിൽ ലക്‌നൗ കൺടോൺമെന്റ് നിയമസഭാ സീറ്റിൽ പരാജയപ്പെട്ടിരുന്നു. നിർണ്ണായകമായ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം ചേർന്ന് ലക്‌നൗവിലെ പ്രധാന സീറ്റ് പിടിക്കുക എന്നതാണ് അപർണയുടേയും മുലായംകുടുംബത്തിന്റെയും ലക്ഷ്യമെന്നും പ്രചരണമുണ്ട്.

അതേസമയം ബി.ജെ.പിയിലേയ്ക്കുള്ള അപർണ്ണയുടെ വരവിനെക്കുറിച്ച് അഖിലേഷ് രാഷ്‌ട്രീയമായി പ്രതികരിച്ചിട്ടില്ല. നിലവിൽ കുടുംബപ്രശ്‌നം മാത്രമേ ഉള്ളുവെന്നാണ് അഖിലേഷ് പറയുന്നത്.

Related Articles

Latest Articles