Friday, May 3, 2024
spot_img

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ സ്ഥാപിക്കും: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

ചെന്നൈ: മുല്ലപെരിയാർ അണക്കെട്ട് നിർമിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ പ്രതിമ ബ്രിട്ടനില്‍ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനത്തോട് അനുബന്ധിച്ചി ട്വിറ്റിലൂടെയാണ് സ്റ്റാലിന്‍ ഇക്കാര്യം അറിയിച്ചത്. മാത്രമല്ല പെന്നി ക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബര്‍ലിയില്‍ പ്രതിമ സ്ഥാപിക്കാനുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്.

”കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ ജന്മദിനമാണ് ഇന്ന് മുല്ലെപ്പെരിയാര്‍ അണക്കെട്ട് സ്ഥാപിക്കുന്നതിലൂടെ ഇദ്ദേഹം തമിഴ്‌നാട് കര്‍ഷകരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ജന്മനാടായ ഇംഗ്ലണ്ടിലെ കാംബര്‍ലിയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ സ്ഥാപിക്കും’ സ്റ്റാലിന്റെ ട്വീറ്റിലൂടെ പറയുന്നു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലൂടെയാണ് തമിഴ്‌നാട്ടിലെ 5 ജില്ലകളിലെ ജലക്ഷാമം പരിഹരിക്കുന്നത്. 1995-ൽ 81,30,000 രൂപ ചെലവാക്കിയാണ് അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മദ്രാസ് സംസ്ഥാനത്തെ കൊടിയ വരള്‍ച്ചയുടെ ദൃശ്യങ്ങള്‍ പെന്നി ക്വിക്കിനെ നൊമ്പരപെടുത്തിയിരുന്നു. അതിന് പരിഹാരത്തിനായി തിരുവിതാംകൂര്‍ രാജാവിനെ സമീപിച്ച്‌ പെരിയാറിനു കുറുകെ തടയണ നിര്‍മിക്കുക എന്ന ആശയത്തിലേക്ക് നയിച്ചത്.

Related Articles

Latest Articles