Wednesday, December 31, 2025

ആലപ്പുഴ മാർജിൻഫ്രീ മാർക്കറ്റിൽ തീപിടുത്തം; ആളപായമില്ല, ലക്ഷങ്ങളുടെ നഷ്ടം

ആലപ്പുഴ: തലവടി പനയന്നാര്‍ക്കാവ് ജംഗ്ഷന് സമീപം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ തീപ്പിടുത്തം. ലക്ഷണക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചയോടെയാണ് തീപ്പിടുത്തുണ്ടായത്.

പ്രദേശത്ത് പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് കടയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് കടയുടമയെ വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് തീ അണച്ചത്. കടയിലെ ഭൂരിഭാഗം വസ്തുക്കളും കത്തിനശിച്ചു.

Related Articles

Latest Articles