Kerala

നിരവധി കേസുകളിൽ പ്രതി : യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു

അങ്കമാലി: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വിഷ്ണു വിഹാറിൽ വിനു വിക്രമനെയാണ് (29) കാപ്പചുമത്തി ജയിലിലടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടി‍ന്റെ ഭാഗമായിട്ടാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

നെടുമ്പാശ്ശേരി, ചെങ്ങമനാട്, പറവൂർ, അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, ദേഹോപദ്രവം, അതിക്രമിച്ചുകടക്കൽ, ന്യായവിരോധമായി സംഘം ചേരൽ, ആയുധനിയമം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ്.

2019 നവംബറിൽ അത്താണിയിൽ ഗില്ലപ്പി ബിനോയി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതിയാണ്. ഈ കേസി‍ന്റെ വിചാരണ തീരുംവരെ ജില്ലയിൽ പ്രവേശിക്കാൻ അനുമതിയില്ലായിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ച് കഴിഞ്ഞ ജൂണിൽ ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അടുവാശ്ശേരി മുതലാളി പീടിക ഭാഗത്തെ കടയിൽ അതിക്രമിച്ചുകയറി പണം ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യ പ്രതിയായി. തുടർന്നാണ് കാപ്പ ചുമത്തിയതും അറസ്റ്റ് ചെയ്തതും.

ആലപ്പുഴയില്‍ ഒളിവിൽ കഴിഞ്ഞ പ്രതിയെ നെടുമ്പാശ്ശേരി ഇൻസ്പെക്ടർ സോണി മത്തായിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

മറുകണ്ടം ചാടുന്ന നാടൻ സായിപ്പന്മാർ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…

2 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ? | 3 I ATLAS

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

5 hours ago

ഇപ്പോൾ ഭാരതം ഭരിക്കുന്നത് ആണൊരുത്തൻ ! നന്ദികെട്ട തുർക്കിയ്ക്ക് അടുത്ത തിരിച്ചടിയുമായി മോദി

തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…

5 hours ago

ഭാരതത്തിൻ്റെ അതിശയകരമായ ലോഹവിദ്യ

പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…

5 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ ! അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

5 hours ago

ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

5 hours ago