Categories: International

ആലിബാബ സ്ഥാപകന്‍ ജാക്ക് മായുടെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു; സ്വന്തം ടിവി ഷോയിലും പങ്കെടുത്തില്ല

ബെയ്ജിങ്: നിലവില്‍ ചൈനീസ് സര്‍ക്കാരിന്റെ നിരീക്ഷണത്തില്‍ കഴിയുന്ന പ്രമുഖ ടെക്ക് കമ്പനിയായ ആലിബാബയുടെ സ്ഥാപകനും ലോകത്തെ അതിസമ്പന്നരില്‍ ഒരാളുമായ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആഴ്ചകളായി ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് മായുടെ നിയന്ത്രണത്തിലുള്ള എഎന്‍ടി ഗ്രൂപ്പ് നിരീക്ഷണത്തിലാണ്. നൂനതനാശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്ന ജാക്ക് മായുടെ പരാമര്‍ശം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എതിര്‍പ്പിന് കാരണമായിരുന്നു.

അദ്ദേഹത്തിന്റെ കമ്പനികളായ അലിബാബയും എഎന്‍ടി ഗ്രൂപ്പും ചൈനയില്‍ കൂടുതല്‍ നിരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്താണ് ജാക്ക് മായുടെ തിരോധാനം കൂടുതല്‍ ചര്‍ച്ചയാവുന്നത്. മാ സ്ഥാപിക്കുകയും നയിക്കുകയും ചെയ്യുന്ന ആലിബാബയും എഎന്‍ടി ഗ്രൂപ്പും നിലവില്‍ കുത്തക വല്‍ക്കരണം നടത്തുവെന്ന് ആരോപിച്ച് ആന്റിട്രസ്റ്റ് അന്വേഷണം നേരിടുകയാണ്.

അതേസമയം കഴിഞ്ഞ ദിവസം ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ ജാക്ക് മാ താഴോട്ട് പോയിരുന്നു. ആറാം സ്ഥാനത്തേയ്ക്കാണ് പിന്തള്ളപ്പെട്ടത്. ജാക്ക് മായുടെ തന്നെ പരിപാടിയായ ആഫിക്കന്‍ ബിസിനസ് ഹീറോസ് എന്ന ടെലിവിഷന്‍ പരിപാടിയില്‍ മുന്‍ നിശ്ചയിച്ചതില്‍ നിന്ന് വ്യത്യസ്തമായി പങ്കെടുക്കാതിരുന്നതും അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ടാലന്റ് ഷോയ്ക്ക് ജാക്ക് മാ നേതൃത്വം നല്‍കിയത്. ഇതില്‍ പങ്കെടുക്കാതിരുന്നതോടെയാണ് ഇദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ കൂടുതലായി പ്രചരിക്കാന്‍ തുടങ്ങിയത്.

ടാലന്റ് ഷോയുടെ ചിത്രീകരണത്തിനായി മാ ഹാജരാകാന്‍ തീരുമാനിച്ചിരുന്നെങ്കിലും പകരം മറ്റൊരു ആലിബാബ എക്‌സിക്യൂട്ടീവിനെയാണ് അയച്ചിരിക്കുന്നത്. ആലിബാബയുടെ ജഡ്ജിങ് പാനലില്‍ ജാക്ക് മാ അംഗമായിരുന്നു. നവംബറില്‍ അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ ചിത്രവും മാറ്റിയിട്ടുണ്ട്. ഒക്ടോബറില്‍ ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ച് ജാക്ക് മാ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ചൈനയിലെ നിയന്ത്രണ സംവിധാനം നവീനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത് . ഇതിനെ ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത് എന്നതായിരുന്നു വിമര്‍ശനം.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

6 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

10 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

12 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

12 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

14 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

14 hours ago