Saturday, January 3, 2026

മോദിയേയും, യോഗിയേയും അപമാനിച്ച് മുദ്രാവാക്യം: അലിഗഡ് മുസ്ലിം യുണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ കൈയോടെ പൊക്കി പോലീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്കെതിരെ മോശം പദങ്ങളുപയോഗിച്ച് മുദ്രവാക്യം വിളിച്ച സംഭവത്തില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

24 ഓളം വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അലിഗഢില്‍ നടന്ന മനുഷ്യചങ്ങലക്കിടെ 30 ഓളം വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കുമെതിരെ മോശം മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് അലിഗഢ് സിവില്‍ ലൈന്‍ സര്‍ക്കിള്‍ ഓഫീസര്‍ അനില്‍ സമാനിയ പറഞ്ഞു. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles