Sunday, June 16, 2024
spot_img

ജുഡീഷ്യൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിച്ച് സർക്കാർ; ഇ- കോർട്ട് സംവിധാനം പ്രത്യക്ഷ തെളിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: ഇന്ത്യയിലെ നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ജുഡീഷ്യൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ പ്രവർത്തിക്കുന്നു. ഇ- കോർട്ട് സംവിധാനം പ്രത്യക്ഷ തെളിവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .

ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി യോഗത്തില്‍ ചേർന്ന് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയും പരിപാടിയില്‍ പങ്കെടുത്തു. ജില്ലാതല നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. നിയമ വ്യവസ്ഥയോടുള്ള ജനങ്ങളുടെ അഭിപ്രായം രൂപപ്പെടുന്നത് അവിടെയാണ്. എല്ലാ പൗരന്മാർക്കും തുല്യനീതി ലഭ്യമാകണമെന്നും എൻ വി രമണ വിശദീകരിച്ചു.

Related Articles

Latest Articles