ദില്ലി: പ്രക്ഷോഭത്തിന്റെ പേരിൽ രാജ്യത്ത് നടന്നത് നശീകരണ നൃത്തമാണെന്ന് ബംഗ്ലാദേശ് മുൻപ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ഹിന്ദുക്കളെ അടക്കം കൊലചെയ്ത കലാപകാരികളെ ശിക്ഷിക്കണമെന്നും പുരോഗതിയിലേക്ക് പോകുകയായിരുന്ന ഒരു രാജ്യത്തെയാണ് ഈ പ്രക്ഷോഭം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നും അവർ കൂട്ടിച്ചേർത്തു. മകൻ സജീബ് വസീദിന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ടിലൂടെയായിരുന്നു ഹസീനയുടെ പ്രതികരണം.
പ്രക്ഷോഭത്തിന്റെ പേരിൽ കലാപങ്ങളും കൊലപാതകങ്ങളും നടത്തിയവരെ മാതൃകാപരമായി ശിക്ഷിക്കണം. ബംഗ്ലാദേശ് സ്ഥാപകനും തന്റെ പിതാവുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകം തകർത്തവരെയും ശിക്ഷിക്കണം. ആഗസ്റ്റ് 15 നാണ് അദ്ദേഹത്തിന്റെ സ്മൃതിദിനം. അത് ഉത്തരവാദിത്തത്തോടെ രാജ്യത്ത് ആദരിക്കപ്പെടണം. കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്കായി പ്രാർത്ഥിക്കുന്നു. കലാപത്തിന് ഇരയായവർക്കും തനിക്കും നീതി വേണമെന്നും ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…