Kerala

സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമെന്ന വ്യാജേന ലക്ഷങ്ങളുടെ ഓൺലൈൻ തട്ടിപ്പ്; ഇരയായത് പോലീസ് ആസ്ഥാനത്തെ ഹൈടെക് സെൽ മുൻ ഉദ്യോഗസ്ഥൻ! ഒരാൾ പിടിയിൽ

കൊല്ലം: കേരളത്തിൽ വീണ്ടും ലക്ഷങ്ങളുടെ സൈബർ തട്ടിപ്പ്. ഇത്തവണ ഇരയായത് കേരള പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന്റെ ചുമതലയുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥൻ. ഏഴുലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്. ഓൺലൈൻ ട്രേഡിങ്ങിൽ കെ.എ.പി. അടൂർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ് സ്റ്റാർമോൻ പിള്ളയിൽനിന്നാണ് പണം തട്ടിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കൊല്ലം സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സൈബർ പോലീസിന്റെ ഇടപെടലിൽ പകുതിയിലേറെ തുക തിരിച്ചുപിടിച്ചതായാണ് സൂചന. ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്റ്റോക് ബ്രോക്കിങ് കമ്പനിയിൽ ഉദ്യോഗസ്ഥൻ ഏഴുലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. ഇടപാടുകൾ നടത്തിയതിന് ശേഷമാണ് കമ്പനി വ്യാജമെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്ന് നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പരാതി വേഗം നൽകിയതിനാൽ ഇടപാടുകൾ ഭാഗീകമായി മരവിപ്പിക്കാൻ പൊലീസിന് സാധിച്ചു. അതേസമയം കേരളത്തിൽ സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർധിക്കുകയാണ്. അടുത്തകാലത്ത് പല പ്രമുഖരും ഇതിന്റെ ഇരയായിരുന്നു. യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അദ്ധ്യക്ഷൻ ഡോ വർഗീസ് മാർ കൂറിലോസും അടുത്തിടെ തട്ടിപ്പിന് ഇരയായിരുന്നു. 15 ലക്ഷം രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്. തട്ടിപ്പിനിരയായി എന്ന് മാത്രമല്ല പരാതി നൽകാൻ വൈകിയതും അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

18 hours ago

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…

18 hours ago

ലോക ഹിന്ദു കോൺഗ്രസ് 2026 മുംബൈയിൽ: ആഗോള ഹൈന്ദവ നേതൃത്വങ്ങളെ അഭിസംബോധന ചെയ്യാൻ ആർ.എസ്.എസ്. സർസംഘചാലക് ഡോ. മോഹൻ ഭാഗവത്!

ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…

18 hours ago

ഇറാൻ-അമേരിക്ക ഏറ്റുമുട്ടൽ ആഗോളപ്രതിസന്ധി രൂക്ഷമാക്കുമോ ?

ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…

19 hours ago

കെ.പി.സി.സി അധ്യക്ഷനാകാൻ അനിൽകുമാർ? പകരം മന്ത്രിയാകാൻ പോര് മുറുകുന്നു

കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…

19 hours ago

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

2 days ago