തിരുവനന്തപുരം : വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസര്‍ഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല. ഞായറാഴ്ച വരെ 104 സാമ്പിളുകള്‍ പരിശോധന നടത്തിയതില്‍ തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്. ഇതോടെ സംസ്ഥാനത്ത് മൂന്ന് പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും സഹപാഠികളെന്നും തിരിച്ചറിഞ്ഞു. മൂന്നുപേരും ഒരുമിച്ചാണ് ചൈനയില്‍ നിന്ന് മടങ്ങിയെത്തിയത്. തൃശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്
അതേസമയം, ചൈനയ്ക്ക് പുറത്ത് ആദ്യത്തെ കൊറോണ മരണം ഫിലിപ്പിന്‍സില്‍ സ്ഥിരീകരിച്ചു. ഒരാളാണ് ഫിലിപ്പിന്‍സില്‍ മരിച്ചത്. കൊറോണ ബാധ സംബന്ധിച്ച സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ജി 7 രാജ്യങ്ങള്‍ ജര്‍മ്മനിയില്‍ യോഗം ചേരും. ലോകരാജ്യങ്ങള്‍ സ്വന്തം പൗരന്‍മാര്‍ക്ക് ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…