കൊല്ലം: ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ പൂള്‍ മത്സരങ്ങള്‍ അവസാനിക്കാനിരിക്കെ ടീം ഗോള്‍ സ്‌കോറിംഗില്‍ മഹാരാഷ്ട്ര മുന്നിൽ. 3 മത്സരങ്ങളില്‍ നിന്നും 18 ഗോളുകള്‍ നേടിയാണ് മഹാരാഷ്ട്ര ടീം ഗോള്‍ സ്‌കോറിംഗില്‍ മുന്നിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോള്‍ മാത്രം കുറവില്‍ 17 ഗോളുകളുമായി ഹരിയാന ടീംഗോള്‍ സ്‌കോറിംഗില്‍ രണ്ടാമതുണ്ട്. ആകെ 11 ഗോളുകളുമായി ഹോക്കി മധ്യപ്രദേശും ഒഡീഷയും മൂന്നാം സ്ഥാനത്തുണ്ട്. ടീം ഗോള്‍ സ്‌കോറിംഗില്‍ പതിനഞ്ചാം സ്ഥാനത്താണ് കേരളം.
വ്യക്തിഗത ഗോള്‍നേട്ടക്കാരികളില്‍ മുന്നില്‍ നില്‍ക്കുന്നത് ഹോക്കി മധ്യപ്രദേശിന്റെ കരിഷ്മ സിങ്ങാണ്. ഈ 21 കാരി ഇതിനകം നേടിയത് അഞ്ചുഗോളുകളാണ്.മൂന്ന് ഫീല്‍ഡ് ഗോളുകളും രണ്ട് പെനാല്‍ട്ടി കോര്‍ണര്‍ ഗോളുകളും കരിഷ്മയുടെ ഗോള്‍നേട്ടത്തില്‍ ഉള്‍പ്പെടുന്നു.നാല് മത്സരങ്ങളില്‍ നിന്നും നാല് ഗോളുകളുമായി മഹാരാഷ്ട്രയുടെ റീത്തയാണ് തൊട്ടുപിന്നിലുള്ളത്.മഹാരാഷ്ട്രയുടെ തന്നെ റുതുജ പിസാലിനും നാല് മത്സരങ്ങളില്‍ നിന്നും നാലുഗോളുകളുണ്ട്.ഹരിയാനയുടെ അന്നു,ദീപിക, ഹോക്കി മധ്യപ്രദേശിന്റെ നരേന്ദര്‍ കൗര്‍,മഹാരാഷ്ട്രയുടെ ഭാവന ഖാഡെ,ഒഡീഷയുടെ ദീപ്തി ലാക്ര,ഹരിയാനയുടെ ദേവിക സെന്‍,സി ആര്‍ പി എഫിന്റെ പൂജ യാദവ് എന്നിവര്‍ മൂന്ന് ഗോളുകള്‍ വീതം നേടി ഗോള്‍ നേട്ടക്കാരികളുടെ പട്ടികയില്‍ ഉണ്ട്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…