Bipin Ravath
അപ്രതീക്ഷിതമായി രാജ്യത്ത് ഇന്നലെയുണ്ടായ ദുരന്തത്തില് രാജ്യത്തെ ആദ്യ സംയുക്ത സേനാ തലവൻ ബിപിന് റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചിരുന്നു. അദ്ദേഹത്തെ പോലെ തന്നെ ഭാര്യ മധുലിക റാവത്തും രാജ്യത്തിനായി നിരവധി കാര്യങ്ങൾ ചെയ്തു പോന്നവരായിരുന്നു. സൈനികരുടെ വിധവകള്ക്കും ക്യാന്സര് രോഗികള്ക്കുമായുള്ള പ്രവര്ത്തനങ്ങളില് അവര് ഏറെ സജീവമായിരുന്നു.
ദില്ലി സര്വ്വകലാശാലയില് നിന്ന സൈക്കോളജി ബിരുദ പഠനത്തിന് ശേഷം ബിപിന് റാവത്തിന്റെ രാജ്യസേവനത്തിന് പിന്തുണ നല്കിയിരുന്ന വ്യക്തിത്വമായിരുന്നു മധുലികാ റാവത്ത്. ആര്മി വൈഫ്സ് വെല്ഫെയര് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായിരുന്ന അവര് സാമൂഹ്യ സേവനത്തിനായി ഏറെ സമയം കണ്ടെത്തിയിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ എന്ജിഒ കൂടിയാണ് ആര്മി വൈഫ്സ് വെല്ഫെയര് അസോസിയേഷന്. സൈനികരുടെ വിധവകളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്ത്തനങ്ങളിലും അവര് വളരെ സജീവമായിരുന്നു. ശാരീരിക പരിമിതികള് നേരിടുന്ന കുട്ടികള്ക്കും ക്യാന്സര് രോഗികള്ക്കും സേവനങ്ങള് ചെയ്യാന് അവര് മുന്നോട്ട് വന്നിരുന്നു.
സൈനികരുടെ ഭാര്യമാരെ ശാക്തീകരിക്കുന്നതിനും അവരുടെ കഴിവുകള്ക്ക് പ്രോത്സാഹനം നല്കുന്നതിനും താല്പര്യമുള്ള വിഷയങ്ങളില് തുടര് പഠനം നടത്തുന്നതിനും സജീവ പിന്തുണയുമായി എത്തിയിരുന്നു മധുലികാ റാവത്ത്.
ഭര്ത്താവ് ബിപിന് റാവത്ത് രാജ്യത്തിന് കാവലായി നില്ക്കുമ്പോള് സാമൂഹിക സേവന രംഗത്ത് അവര് ഏറെ സജീവമായിരുന്നു. സൈനികരുടെ ഭാര്യമാര്ക്ക് സ്വയം തൊഴില് മേഖലയില് ശോഭിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും അവര് ഏറെ ശ്രദ്ധിച്ചിരുന്നു. രണ്ട് പെണ്മക്കളാണ് ബിപിന് റാവത്തിനും മധുലിക റാവത്തിനുമുള്ളത്. മധ്യപ്രദേശ് സ്വദേശിയാണ് മധുലിക റാവത്ത്. അന്തരിച്ച രാഷ്ട്രീയ നേതാവായ മൃഗേന്ദ്ര സിംഗിന്റെ മകളാണ് അധുലിക.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…