Monday, May 20, 2024
spot_img

അടുത്ത ഒറ്റപ്പെട്ട സംഭവം റെഡി !രക്തസാക്ഷി ഫണ്ടിൽനിന്നും 5 ലക്ഷം തട്ടിയെന്ന ആരോപണം ; സിപിഎം ഏരിയാകമ്മിറ്റി അംഗത്തിനെതിരെ അന്വേഷണം

തിരുവനന്തപുരം : ജനമധ്യത്തിൽ സിപിഎമ്മിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിക്കൊണ്ട് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണമുയർന്നു. സിപിഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി.രവീന്ദ്രൻ നായർക്ക് എതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

വഞ്ചിയൂർ വിഷ്ണു രക്തസാക്ഷി ഫണ്ടിൽ രവീന്ദ്രൻ നായർ തിരിമറി നടത്തിയെന്നും കേസ് നടത്തിപ്പിനു നൽകിയ ഫണ്ടിൽനിന്നും അഞ്ചുലക്ഷം മുക്കിയെന്നുമാണു ഉയരുന്ന ആരോപണം. സംഭവം വിവാദമായതോടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് അന്വേഷണ ചുമതലയ്ക്ക് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുകയാണ്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

Related Articles

Latest Articles