തിരുവനന്തപുരം: ശബരിമലയില്‍ ചിരഞ്ജീവിക്കൊപ്പം ദര്‍ശനത്തിനെത്തിയത് യുവതിയല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. അനന്തഗോപന്‍.
ഈ പ്രചാരണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കുപ്രചരണത്തിന് പിന്നില്‍ കുബുദ്ധികളാണെന്നും ദര്‍ശനം നടത്തിയ മധുമതി ചുക്കാപ്പള്ളിക്ക് 56 വയസ് പ്രായമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
കുംഭമാസപൂജയ്ക്ക് ദര്‍ശനത്തിനെത്തിയ തെലുങ്കുനടന്‍ ചിരഞ്ജീവിക്കൊപ്പം ഒരു യുവതിയും ദര്‍ശനം നടത്തിയെന്ന് ചിത്രങ്ങള്‍ സഹിതം ഇടതു- വലതു -ജിഹാദി അണികൾ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
‘ഹൈദരാബാദ് ആസ്ഥാനമായ ഫീനിക്സ് ഗ്രൂപ്പ് ചെയര്‍മാന്‍ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യയാണ് മധുമതി ചുക്കാപ്പള്ളി. ഇവര്‍ ഇരുവരും ചിരഞ്ജീവിക്കൊപ്പം കുടുംബസമേതം ദര്‍ശനം നടത്തിയിരുന്നു. ആധാര്‍ കാര്‍ഡ് പ്രകാരം 1966 ആണ് അവരുടെ ജനന വര്‍ഷം. അതിനാല്‍ തന്നെ ഇതില്‍ വിവാദമാക്കേണ്ട കാര്യങ്ങളൊന്നും തന്നെയില്ല. ചില കുബുദ്ധികളാണ് വിവാദങ്ങളുണ്ടാക്കുന്നത്. ആളുകളെ കണ്ട് പ്രായം നിശ്ചയിച്ച് പ്രചാരണം നടത്തുന്നതും അനാവശ്യ വിവാദം ഉണ്ടാക്കുന്നതും ശബരിമല പോലെയുള്ള ഒരു തീര്‍ഥാടന കേന്ദ്രത്തെ അപമാനിക്കുന്നതാണ്’-ദേവസ്വം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
മാത്രമല്ല അയ്യപ്പഭക്തര്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുമാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും എന്തെങ്കിലും വിവാദമുണ്ടാക്കി മോശമായി ചിത്രീകരിക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ അത് നടക്കില്ലെന്നും ഇതില്‍ പോലീസ് അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജി. അനന്തഗോപന്‍ പറഞ്ഞു.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…