അല്ലു അര്‍ജ്ജുന്‍ (Allu Arjun) നായകനായെത്തി തിയേറ്ററുകളെ ഒന്നാകെ ആവേശം കൊള്ളിച്ച ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രവുമായി മാറി. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്. ലോകമെമ്പാടു നിന്നും ആദ്യ ദിനം 71 കോടി രൂപയുടെ മികച്ച കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
ഇപ്പോഴിതാ, ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ ‘പുഷ്പ- ദി റൂള്‍’ പരമാവധി ഭാഷകളില്‍ പുറത്തിറക്കുമെന്നറിയിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. സിനിമയുടെ സക്സസ് സെലിബ്രേഷനിടയിലാണ് അല്ലു ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ടു തന്നെ 116 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെ 275 കോടിയാണ് കളക്ട് ചെയ്തതെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചിരിക്കുന്നത്. ജനുവരി 6നുള്ളില്‍ തന്നെ 325-350 രൂപ കോടി ചിത്രം നേടുമെന്നും അദ്ദേഹം പറഞ്ഞു. സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…