Accident-in-kerala-palakkad
നോയിഡ: കാറില്‍ സൂക്ഷിച്ച വാട്ടര്‍ബോട്ടില്‍ യുവ എഞ്ചിനീയര്‍മാരുടെ ജീവനെടുത്തു. കാറില്‍ വെള്ളം കുടിക്കാനായിസൂക്ഷിച്ചിരുന്ന ഒരു കുപ്പിയാണ് എന്‍ജിനീയര്‍ക്ക് ജീവന്‍ നഷ്ടമാകാന്‍ കാരണമായത്.
ഡല്‍ഹിയില്‍ താമസിക്കുന്ന എഞ്ചിനീയറായ അഭിഷേക് ഝാ സുഹൃത്തിനൊപ്പം ഗ്രേറ്റര്‍ നോയിഡയിലേക്ക് പോകുകയായിരുന്നു. ഈ സമയം ഇയാളുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വാഹനത്തിലെ വെള്ളക്കുപ്പിയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.
അഭിഷേക്കാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സീറ്റിനു പിന്നില്‍ വച്ചിരുന്ന വെള്ളക്കുപ്പി അഭിഷേകിന്റെ കാല്‍ക്കീഴില്‍ തെന്നി വീണു. ട്രക്ക് അടുത്തെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ അഭിഷേക് ബ്രേക്ക് അമര്‍ത്തി. ബ്രേക്ക് ചവിട്ടുന്നതിനിടെ മറിഞ്ഞു കിടന്ന വെള്ളക്കുപ്പി മൂലം ബ്രേക്കുകള്‍ കുടുങ്ങി, കാര്‍ ട്രക്കില്‍ ഇടിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ഒരു കമ്ബനിയിലാണ് അഭിഷേക് ഝാ ജോലി ചെയ്തിരുന്നത്.
സെക്ടര്‍ 144ന് സമീപം ട്രക്ക് ബ്രേക്ക് ഡൗണായി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബ്രേക്കില്ലാത്തതിനാല്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…