Monday, December 22, 2025

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട്; തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് അവധി;വിമാനത്താവള റൺവേ നാളെ അടച്ചിടും; അനന്തപുരി നാളെ മന്ത്രങ്ങളാൽ മുഖപരിതമാകും .

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച (30/10/2025) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധി പ്രഖ്യാപിച്ചിരിക്കുന്നു . നാളെ വെകിട്ട് അഞ്ചുമണിക്കാണ് പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ നടയില്‍ നിന്നാണ് ആറാട്ട് ഘോഷയാത്ര ആരംഭിക്കുക. വള്ളക്കടവില്‍ നിന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനുള്ളിലൂടെയാണ് ഘോഷയാത്ര കടന്ന് പോകുക .

30ന് വൈകീട്ട് 4.45 മുതല്‍ രാത്രി 9 മണിവരെ വിമാനത്താവളം അടച്ചിടും .വിമാനക്കമ്പനികളുമായി യാത്രക്കാർ ബന്ധപ്പെടണം എന്ന്‌ വിമാനത്താവള അധികൃതർ അറിയിച്ചു.10 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അല്‍പശി ആറാട്ട് വെള്ളിയാഴ്ച നടത്തുന്ന ആറാട്ട് കലാശത്തോടെയാണ് സമാപിക്കുക .

Related Articles

Latest Articles